മുടപുരം: കിഴുവിലം മാമം തക്ഷശില ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ജി.വി.ആർ.എം യു.പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ.ഐ.പി ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന ബാല സാഹിത്യ പുരസ്‌കാര ജേതാവ് പകൽക്കുറി വിശ്വൻ മുഖ്യപ്രഭാഷണം നടത്തി.ലൈബ്രറി വൈസ് പ്രസിഡന്റ് ഗോപകുമാർ,സെക്രട്ടറി ശ്യാംകൃഷ്ണ,എക്സിക്യൂട്ടീവ് മെമ്പർ ആര്യ ശ്യാം,വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ രഞ്ജുഷ,സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അശ്വതി എന്നിവർ പങ്കെടുത്തു.