തിരുവനന്തപുരം: ഓൺലൈനായി നടത്തിയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 21 ചോദ്യങ്ങൾ റദ്ദാക്കി. കഴിഞ്ഞ 9ന് നടത്തിയ പരീക്ഷയിൽ മാത്രം 8 ചോദ്യങ്ങൾ റദ്ദാക്കി. മറ്റ് ദിവസങ്ങളിലും തെറ്റായ ചോദ്യങ്ങളുണ്ടായിരുന്നു. ജൂ​​ൺ അ​ഞ്ചി​ലെ പ​രീ​ക്ഷ​യി​ലെ മൂ​ന്നും ആ​റി​ലെ പ​രീ​ക്ഷ​യി​ൽ ര​ണ്ടും ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ലെ നാ​ലു​വീ​ത​വും ചോ​ദ്യ​ങ്ങളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ചോദ്യങ്ങളോ ഓപ്ഷനുകളോ തെറ്റിപ്പോയതാണ് കാരണം.

റദ്ദാക്കിയ ചോദ്യങ്ങളുടെ മാർക്ക് ഒഴിവാക്കി പരമാവധി മാർക്ക്. 23നകം നോർമലൈസേഷൻ നടത്തിയ സ്കോർ പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ തെറ്റായ ചോദ്യങ്ങളൊഴിവാക്കാൻ കാൽ ലക്ഷം വരെ ചോദ്യങ്ങളുള്ള ക്വസ്റ്റ്യൻ ബാങ്ക് തയ്യാറാക്കും. ചോദ്യങ്ങളും ഉത്തരങ്ങളും ശരിയെന്ന് നേരത്തേ ഉറപ്പാക്കും. ചോദ്യ ബാങ്കിൽ നിന്ന് സോഫ്‌റ്റ്‌‌വെയർ വഴിയായിരിക്കും ചോദ്യങ്ങൾ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുക.