nyla-usha

നടി, അവതാരക, റേഡിയോ ജോക്കി തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം മികച്ചത് സ്വന്തമാക്കിയ ആളാണ് നൈല ഉഷ. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈലയുടെ സിനിമാ അരങ്ങേറ്രം. മമ്മൂട്ടിയോടൊപ്പം ഗ്യാങ്സ്റ്റർ, ഫയർമാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എപ്പോഴും സന്തോഷവതിയായിരിക്കണം എന്ന ആഗ്രഹിക്കുന്ന ആളാണ് നൈല. ഓരോ സിനിമയും കഴിഞ്ഞു ഇടവേള സംഭവിക്കാറുണ്ട് . ജീവിതത്തിൽ എന്തെങ്കിലും ഒരു ചേഞ്ച് എന്ന നിലക്കാണ് സിിനിമ ചെയ്യുന്നതെന്ന് നൈല പറഞ്ഞിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്തു. ജോഷി സംവിധാനം ചെയ്ത ജോജു ജോർജ് നായകനായ ആന്റണിയാണ് നൈലയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഹോം നഴ്സിന്റെ വേഷമാണ് ചിത്രത്തിൽ നൈല അവതരിപ്പിച്ചത്.