
സ്വിം സ്യൂട്ടിൽ മാളവിക മോഹനൻ ഇടയ്ക്ക് ഞെട്ടിക്കാറുണ്ട്. ചിലപ്പോൾ നാടൻ വേഷത്തിലായിരിക്കും . ജീൻസും ടീഷർട്ടും ധരിച്ച് കൂൾ ലുക്കിൽ മാളവിക. 31-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാളവിക യാത്രകളെ ഏറെ പ്രണയിക്കാറുണ്ട്. യാത്രയ്ക്കിടെ പകർത്തിയതാണോ പുതിയ ചിത്രം എന്ന് ആരാധകർ ചോദിക്കുന്നു. പട്ടം പോലെ എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനൻ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളായ മാളവിക ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും എത്തി. രജനികാന്ത് ചിത്രം പേട്ട, വിജയ്യുടെ മാസ്റ്റർ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് മാളവികയുടേതായി അവസാനം റിലീസ് ചെയ്തത്. പാ.രഞ്ജിത്തിന്റെ തങ്കലാൻ ആണ് പുതിയ ചിത്രം. വിക്രം നായകനാവുന്ന സിനിമമയിൽ പ്രധാന വേഷത്തിലാണ് മാളവിക എത്തുന്നത്. പാർവതി തിരുവോത്തും മാളവികയ്ക്കൊപ്പം നായിക വേഷത്തിൽ എത്തുന്നു.