
ആറ്റിങ്ങൽ: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ബിനു ഉദ്ഘാടനം ചെയ്തു.വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.ഹസീന മുഖ്യാതിഥിയായി.ഹെഡ്മാസ്റ്റർ കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.സി.സി,എസ്.പി.സി കേഡറ്റുകൾക്കും വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർക്കായും സംഘടിപ്പിച്ച ഡെമോൺസ്ട്രേഷൻ,ബോധവത്കരണ ക്ലാസുകൾക്ക് കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ദിവ്യ.എം.എസ്,സീന വൈ.എസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.മുഹമ്മദ് ഷജീർ,ക്ലസ്റ്റർ കോഓർഡിനേറ്റർ ജിമ്മി.വൈ എന്നിവർ നേതൃത്വം നൽകി.