
ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി സിനിമ - സീരിയൽ താരം അവന്തിക മോഹൻ. കറുപ്പ് ജീൻസും വയലറ്റ് ഷർട്ട് ബനിയനുമാണ് വേഷം. സീരിയൽ താരങ്ങളിൽ ഏറ്റവും ഹോട്ട് അവന്തിക എന്ന് കമന്റ്. ടീയ ഫോട്ടോസ് പകർത്തിയതാണ് ചിത്രങ്ങൾ. ദുബായിലെ ബോൾട്ടൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഹ്യൂമൻ റിസോഴ്സ് പഠിച്ചിരുന്ന പ്രിയങ്ക എന്ന പെൺകുട്ടി ഒരു അവധിക്കാലത്ത് കോഴിക്കോട്ടെ വീട്ടിലേക്കു വന്നപ്പോൾ അപ്രതീക്ഷിതമായി നടിയാകുകയായിരുന്നു. പ്രിയങ്കമാർ ഒരുപാട് ഉള്ളതു കാരണം അവന്തിക എന്ന പേര് സ്വീകരിച്ചു. യക്ഷി ഫെയ്ത്തു ഫുള്ളി യൂവേഴ്സ് ആണ് ആദ്യ ചിത്രം. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലും അഭിനയിച്ചു. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക ഗൃഹസദസിൽ ശ്രദ്ധയയാകുന്നത്.