തിരുവനന്തപുരം : രാജ്യത്തെ സമ്പദ് വ്യവസ്ഥയും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് എ.ഐ.ടി.യുസി ദേശീയ കൗൺസിൽ അംഗം മീനാങ്കൽ കുമാർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ ജാഥ പാറശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി സുബിൻ കുമാർ, ഷാജഹാൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സംഘടനാ ഭാരവാഹികൾ സംസാരിച്ചു.