
വാമനപുരം:എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ പാറയ്ക്കൽ ശാഖയിൽ പ്രവർത്തിക്കുന്ന ഗുരു ചൈതന്യം വനിതാ സ്വയം സഹായ സഹകരണ സംഘത്തിന് ഫെഡറൽ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ചിൽ നിന്ന് അനുവദിച്ച മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര കൈമാറി. യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കമ്മിറ്റിയംഗങ്ങളായ എസ്.ആർ.ദാസ്,രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി, ഗുരു ചൈതന്യം വനിതാ സംഘത്തിന്റെ കൺവീനർ കൃഷ്ണ,ജോയിന്റ് കൺവീനർ റീജ,മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.