വെള്ളറട: ചെമ്പകത്തിൻപാറ ശിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് പൊങ്കാല നടക്കും. രാവിലെ 8.30ന് പൊങ്കാല,​ 9.30ന് നവകലശപൂജ,​കളഭ പൂജ,​10. 30ന് കളഭാഭിഷേകം,​കലശാഭിഷേകം,​തുടർന്ന് ഉച്ചപൂജ,​പൊങ്കാല നിവേദ്യം,​12. 30ന് അന്നദാനം,​വൈകിട്ട് 6ന് സമൂഹ ഭഗവതിസേവ,​6. 45ന് ദീപാരാധന,​ 7ന് പുഷ്പാഭിഷേകം,​7. 30ന് സായാഹ്ന ഭക്ഷണം,​8ന് അത്താഴപൂജയോടുകൂടി സമാപനം.