ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി.എസിൽ വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം കവിയും, ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് സജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മാനേജർ അഡ്വ.എ.എ.ഹമീദ് പ്രഭാഷണം നടത്തി. ജമീൽ,റസീന ബീഗം എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ബിനു ഷെറീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജിത്ത് നന്ദിയും പറഞ്ഞു.