vld-3

വെള്ളറട: മഞ്ഞാലുമൂട് നാരായണഗുരു കോളേജിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ തമിഴ്നാട് ഗവൺമെന്റ് പ്രോജക്ട് മാനേജർ എൻ.രാഹുൽ,ജാൻസി ലാൽ തുടങ്ങിയവർ ക്ളാസെടുത്തു.കോളേജിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ അന്വേഷിച്ചുപോകാതെ ജോലികൊടുക്കാൻ പ്രാപ്തരാക്കും വിധം വേണ്ട പ്രോത്സാഹനം കൊടുക്കുന്നതിനുവേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചതെന്ന് കോളേജ് ചെയർമാൻ ബാലാജി സിദ്ധാർത്ഥ് പറഞ്ഞു.കേളേജ് പ്രിൻസിപ്പൽ ശിവപ്രകാശ്,മെക്കാനിക്കൽ ഹെഡ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.