aji-srm

വർക്കല: ശിവഗിരി എസ്.എൻ കോളേജിലെ നാഷണൽ സർവീസ് സ്കീം,എൻ.സി.സി,ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.പ്രിൻസിപ്പൽ ഡോ.വിനോദ് സി.സുഗതന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം. ഉദ്ഘാടനം ചെയ്തു.ആയുഷ് ഡിപ്പാർട്ട്മെന്റ് വർക്കല ഗവൺമെന്റ് യോഗ നാച്ചുറോപ്പതി ഹോസ്പിറ്റലിലെ മുൻ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.കെ.ആർ.ജയകുമാർ യോഗ പരിശീലനം നൽകി.ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.എൽ.പ്രീതാകൃഷ്ണ,ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ.എം.ജെ.മനോജ്,പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി ജി.ശിവകുമാർ,വർക്കല വൺകേരള ബറ്റാലിയൻ സുബേദാർ ജസ് പാൽ സിംഗ്,ഹവിൽദാർ ദീപക്, സ്നേഹ ട്രീസ രാജേഷ്,അനുജ എന്നിവർ സംസാരിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ് സ്വാഗതവും അസോസിയേറ്റ് എൻ.സി.സി ഓഫീസർ ഡോ.റിങ്കുബാബു നന്ദിയും പറഞ്ഞു.അമൽദേവ്,വിഷ്ണു,നീതു,കാർത്തിക്,അക്ഷയ്,ശ്രീപാദ്,നന്ദുകൃഷ്ണൻ,നന്ദന,ശീതൾ,ഹരികൃഷ്ണൻ,സച്ചു,സാന്ദ്ര,അമൃത,നിർമ്മൽ,അനന്തകൃഷ്ണൻ,അനഘ എന്നിവർ നേതൃത്വം നൽകി.