uni

തിരുവനന്തപുരം: കാമ്പസുകളിൽ അക്രമവും അരാജകത്വവും മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചെന്നും വാഴ്സിറ്റികൾ സിപിഎമ്മിന്റെ രാഷ്ട്രീയ കളിയരങ്ങായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർവകലാശാലകളുടെ അക്കാഡമിക്, ഭരണ, സാമ്പത്തിക കാര്യങ്ങളിൽ സർക്കാരും മന്ത്രിയും അനുവദനീയമല്ലാത്ത കൈകടത്തൽ നടത്തുകയാണ്. - ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ 23 -മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ‌ചാണ്ടി സ്മാരക പ്രജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം ഡോ. എ. സുകുമാരൻ നായർക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. രമേശ്‌ ചെന്നിത്തലയിൽ നിന്നു ഡോ. അച്യുത് ശങ്കർ എസ്. നായർ പുരസ്‌കാരം ഏറ്റുവാങ്ങി.എഫ്.യു.ഇ.ഒയുടെ പുതിയ ഭാരവാഹികളായി എൻ മഹേഷ്‌ (പ്രസിഡന്റ്‌ ),ജയൻ ചാലിൽ ( ജനറൽ സെക്രട്ടറി ),കെ എസ് ജയകുമാർ (ട്രഷറർ ), ടി പി വിജയകുമാർ, വി എസ് മജീദ്, ആർ പ്രവീൺ,ആഷിഖ് എം.ഹഖ് ( വൈസ് പ്രസിഡന്റുമാർ ),ഡോ.പി.എ.പ്രദീപ്‌,എസ്.ഗിരീഷ്,അരുൺ,എൻ.സി.ജോസ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.