വെള്ളനാട്: വെള്ളനാട് സബ്ട്രഷറി ഓഫീസിൽ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനായി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കസേരകൾ നൽകി.യൂണിയൻ ഭാരവാഹികളായ കൊച്ചുനാരായണ പിള്ള,ബി.കൃഷ്ണൻ നായർ,പി.ഉഷാകുമാരി,ബി.പരമേശ്വരൻ നായർ,ബി.കെ.ബാബു എന്നിവർ പങ്കെടുത്തു.