p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ മദ്യപിച്ചനിലയിൽ കണ്ടെത്തിയത് 319 ജീവനക്കാരെയെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാർ. ഡ്യൂട്ടിസമയത്ത് മദ്യപിച്ചതായി കണ്ടെത്തിയത് 304 പേരെയാണ്. 15 പേർ മദ്യപിച്ചനിലയിൽ വിശ്രമമുറിയിലായിരുന്നു.

2021 ജൂലായ് 21 മുതൽ 2024 ജൂൺ 14 വരെയുള്ള കണക്കാണിത്. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചവരെ കണ്ടുപിടിക്കാൻ ആൽക്കഹോൾ ബ്രീത്ത് അനലൈസർ വിത്ത് പ്രിന്റർ, ക്യാമറ ആൻഡ് ജി.പി.എസ് സംവിധാനം വാങ്ങി. 20 എണ്ണത്തിന് 7.60 ലക്ഷം ചെലവായെന്നും മന്ത്രി പറഞ്ഞു.

തൊ​ഴി​ലാ​ളി​ ​ജീ​വി​ത​നി​ല​വാ​രം​:​ ​പ​ഠ​ന​ത്തി​ന് ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ചെ​മ്മീ​ൻ​ ​പീ​ലിം​ഗ് ​തൊ​ഴി​ലാ​ളി​ക​ളു​ടേ​ത​ട​ക്കം​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ​പ​ഠി​ക്കാ​ൻ​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണ​ർ,​ ​ഇ.​എ​സ്.​ഐ​-​ ​ഫി​ഷ​റീ​സ് ​ഡ​യ​റ​ക്ട​ർ​മാ​ർ,​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​മൂ​ന്നു​മാ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണം.​ ​മി​നി​മം​ ​വേ​ത​നം​ ​ന​ൽ​കു​ന്നി​ല്ലെ​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​വും.​ ​മി​നി​മം​ ​വേ​ത​നം​ ​പു​തു​ക്കു​ന്ന​തി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കാ​ൻ​ ​ഉ​പ​സ​മി​തി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ 84​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​നി​മം​ ​വേ​ത​നം​ ​ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​എ​ച്ച്.​ ​സ​ലാ​മി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

ആ​ല​പ്പാ​ട്ടെ​ ​ക​ട​ലാ​ക്ര​മ​ണം​ ​ത​ട​യാ​ൻ​ 175​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ല​പ്പാ​ട്ടെ​ ​ക​ട​ലാ​ക്ര​മ​ണ​ ​പ്ര​തി​രോ​ധ​ത്തി​നാ​യി​ 175​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്രി​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഡി.​പി.​ആ​ർ​ ​ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.​ ​ക​ട​ലാ​ക്ര​മ​ണ​ ​പ്ര​തി​രോ​ധ​ ​സം​വി​ധാ​നം​ ​പ​ഠി​ക്കാ​ൻ​ ​ചെ​ന്നൈ​യി​ലെ​ ​കേ​ന്ദ്ര​സ്ഥാ​പ​ന​ത്തെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​ടെ​ട്രോ​പോ​ഡു​പ​യോ​ഗി​ച്ച് ​തീ​ര​ദേ​ശ​ത്ത് ​സം​ര​ക്ഷ​ണ​മൊ​രു​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ശം​ഖും​മു​ഖം,​ ​ആ​ല​പ്പാ​ട്,​ ​ചെ​ല്ലാ​നം​ ​അ​ട​ക്കം​ ​രൂ​ക്ഷ​മാ​യ​ ​ക​ട​ലാ​ക്ര​മ​ണം​ ​നേ​രി​ടു​ന്ന​ 10​ ​ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലാ​ണ് ​സം​ര​ക്ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും​ ​സി.​ആ​ർ.​മ​ഹേ​ഷി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

97 സ്‌കൂളുകളിൽ

എസ്.എൻ.എഫ് പദ്ധതി

സ്‌കൂൾ വിദ്യാർത്ഥികളിൽ ഭക്ഷ്യസുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിന് 2023-24 ൽ 97 സ്‌കൂളുകളിൽ സേഫ് ആൻഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂൾ (എസ്.എൻ.എഫ്) പദ്ധതി നടപ്പിലാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 24 പഞ്ചായത്തുകളിൽ സമ്പൂർണ ഭക്ഷ്യസുരക്ഷാ പദ്ധതിയും നടപ്പാക്കുന്നു.