കാട്ടാക്കട:മംഗലയ്ക്കൽ നേതാജി ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് ടി.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം സരളടീച്ചർ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ,വൈസ് പ്രസിഡന്റ് വി.വേലായുധൻ പിള്ള,വി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.