
കോവളം: വെള്ളായണി കായൽ തീരത്തെ കടവിൻമൂല പ്രദേശത്ത് തുമ്പികളിൽ അപൂർവ ഇനമായ ചൂണ്ടവാലനെ കണ്ടെത്തി. മുട്ടയ്ക്കാട് സ്വദേശി കായൽ ഫോട്ടോഗ്രാഫർ സന്തോഷാണ് കടുവാ തുമ്പി എന്ന ചൂണ്ടവാലനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
നിരവധി പ്രത്യേകതകളുള്ള ഇവ വിരളമായാണ് കാണപ്പെടുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള വരകളാണ് ആകർഷമാക്കുന്നത്. വരയുള്ള ഹുക്ക്‌ടെയിൽ (പാരഗോംഫസ് ലീനാറ്റസ്) കറുപ്പും തവിട്ടുനിറത്തിലുള്ള അടയാളങ്ങളും നീലകലർന്ന ചാരനിറത്തിലുള്ള കണ്ണുകളുമുള്ള മഞ്ഞ തുമ്പിയാണിത്.
അരുവികൾ, നദികൾ, കുളങ്ങൾ, തടാകങ്ങൾ എന്നിവയ്ക്ക് സമീപമാണ് സാധാരണയായി കാണപ്പെടുന്നത്.
ചെറു തുമ്പിയായ ഇവ വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ബോർഡ്സ് ഓൺ വീൽസ് ഹോളിഡെ ഡയറക്ടറും മാത്തമറ്റിക്കൽ അസോസിയേഷൻ ഒഫ് അമേരിക്കയുടെ പ്രോഗ്രാം മാനേജറുമായ സതീഷ് കുമാരൻ നായരാണ് കടുവ തുമ്പിയെ സ്ഥിരീകരിച്ച് വിശകലനം നൽകിയത്.