
ചിറയിൻകീഴ്: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഓമനടീച്ചറുടെ കൊച്ചുമകൻ ഋഷികേശിന് തിരുവനന്തപുരം ഡി.സി.സിയുടെ ഉപഹാരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ നൽകി. കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ മോനി ശാർക്കര, എ.ആർ നിസാർ, കെ.രഘുനാഥൻ, നേതാക്കളായ കെ.ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, ജോഷി ബായി, എസ്.ജി.അനിൽ കുമാർ, പ്രവീണ കുമാരി, ഷാഫി പെരുമാതുറ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.