
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപ വായ്‌പയെടുക്കാൻ തീരുമാനിച്ചു. അടുത്ത മാസത്തെ ശമ്പളമടക്കമുള്ള ചെലവുകൾക്കുള്ള പണത്തിന്റെ കുറവ് പരിഹരിക്കാനാണ് വായ്പ. ഇൗ മാസം അവസാനം തുക ലഭിക്കും. ഇൗ സാമ്പത്തിക വർഷം മൂന്നാം തവണയാണ് സർക്കാർ വായ്പയെടുക്കുന്നത്.