seminar

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പിനെസ് സെന്റർ' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല സമാപിച്ചു. ഓഗസ്റ്റ് 17ന് 168 സി.ഡി.എസുകളിൽ പദ്ധതിക്ക് തുടക്കമാകും.

ശിൽപശാലയിൽ ലഭ്യമായ നിർദേശങ്ങൾ ക്രോഡീകരിച്ച് പ്രവർത്തനരീതിയും മാർഗരേഖയും തയ്യാറാക്കും.

പദ്ധതി നടപ്പാക്കുന്ന ഓരോ സി.ഡി.എസിലും നാൽപ്പത് വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി 'ഇടം' എന്ന വാർഡുതല കൂട്ടായ്മകളും രൂപീകരിക്കും.

പദ്ധതി നടത്തിപ്പിൽ തദ്ദേശവകുപ്പ് മുഖ്യപങ്കാളിയാകും. ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം തുടങ്ങി വിവിധ വകുപ്പുകളുമായും കൈകോർക്കും.
കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി. ശ്രീജിത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കൃഷ്ണകുമാരി ആർ.നന്ദിയും പറഞ്ഞു.