ബാലരാമപുരം: മണലിയിൽ 13 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മണലി കൂടല്ലൂർ തോടിനു സമീപം മൺവെട്ടി കൊണ്ട് കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. നെല്ലിവിള സ്വദേശി വാസന്തി (55)​,​ ഗീതകുമാരി (60)​,​ രാധ(70)​ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും നെല്ലിവിള തോട്ടത്ത് വിളാകം സ്വദേശികളായ ബിന്ദുകല(49)​,​ മരിയ തങ്കം(60)​,​ പ്രീത(44)​,​ സിന്ധു (39)​,​ ശാന്തകുമാരി (51)​,​ മരിയദാസി (72)​,​ റാണിയമ്മാൾ (50)​ എന്നിവർ ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ചാമവിള സ്വദേശികളായ കോമളം (70)​,​ പ്രഭ(69)​ എന്നിവർ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

എം.വിൻസെന്റ് എം.എൽ.എ,​ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ ബ്ലോക്ക് മെമ്പർമാരായ ആർ.എസ്.വസന്തകുമാരി,​ എം.ബി.അഖില, മുൻ പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രൻ,​ സി.പി.എം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,​​ കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ,​ കോൺഗ്രസ് നേതാവ് അർഷാദ്,​ ബി.ജെ.പി നേതാവ് പുന്നക്കാട് ബിജു തുടങ്ങിയവർ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.