
കിളിമാനൂർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. വഞ്ചിയൂർ പുതിയതടം സ്വദേശി ഷാൻ (27) ആണ് നഗരൂർ പൊലീസിന്റെ പിടിയിൽ ആയത്. കിളിമാനൂർ പുതിയകാവ് ചന്തക്കുള്ളിൽ തട്ടുകട നടത്തുന്ന കുന്നുമ്മൽ സ്വദേശി അമൽ ദർശ ( 32) നാണ് കുത്തേറ്റത്. പ്രതി ഇക്കഴിഞ്ഞ വിഷു ദിനത്തിൽ അർധരാത്രിയിൽ തട്ടുകടയിൽ എത്തി അതിക്രമം കാട്ടിയിരുന്നു. ഇതിന്റെ പേരിൽ പകയുണ്ടായിരുന്നു. തുടർന്ന് അമൽ ദർശൻ ആലംകോട് പുതിയ തടത്തിൽ പ്രതി നടത്തിയിരുന്ന ഇറച്ചിക്കടയിൽ എത്തിയപ്പോൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ അമൽ ദർശൻ ഒന്നര മാസത്തോളം ചികിത്സയിലായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഒന്നര മാസത്തിനുശേഷമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.