വിതുര: തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്കൂളിലെ വായനാ വാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിച്ചു. ഡോ.രാജി.വി.ആർ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് കെ.ജെ.ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനിതകുമാരി,സ്റ്റാഫ്സെക്രട്ടറി ടിപ്പു എന്നിവർ പങ്കെടുത്തു.