തിരുവനന്തപുരം: പ്രൊഫ.ടി.എസ്.എൻ.പിള്ളയുടെ ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റും(കിക്മ) ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്മെന്റും (ഐ.എൽ.എം) സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. നെയ്യാർഡാം കികിമയിൽ നടന്ന 'ലൈഫ് ആൻഡ് എംപ്ളോയ്മെന്റ്: ജൻസ് പെർസെപ്ഷൻസ്' എന്ന ശില്പശാല ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ ഉദ്ഘാടനം ചെയ്തു. ഐ.എൽ.എം ചെയർമാൻ ഡോ.ബി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ അനിൽ നാരായൺ അനുസ്മരണ പ്രസംഗം നടത്തി. സമാപന സമ്മേളനം സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറി എം.പി.രജിത് കുമാർ ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ പ്രബന്ധം അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കേണൽ സ‌ഞ്ജീവ് നായർ സമ്മാനിച്ചു.