ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് 2023 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിലെത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കേണ്ടതും അക്ഷയകേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ബയോ മെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. നിശ്ചിത സമയ പരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കുന്നവർക്ക് മാത്രമേ പെൻഷൻ വിതരണം നടക്കൂവെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.