
പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ച ഇലങ്കം തോടിന് കുറികെ വീണ മരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ തങ്ങി തോട്ടിലെ വെള്ളത്തിന്റെ നീരൊഴുക്ക് നിലച്ചു. ആറ് മാസം മുമ്പാണ് സമീപത്തെ നാഗരുകാവിന് സമീപത്തുള്ള കൂറ്റൻമരം തോടിനും റോഡിനും കുറുകെ വീണത്. നാട്ടുകാർ പഞ്ചായത്തിൽ അറിയിച്ചതോടെ വനം വകുപ്പും അഗ്നിരക്ഷാവിഭാഗവുമെത്തി റോഡിൽ വീണ മരത്തിന്റെ ഭാഗം മുറിച്ചുമാറ്റിയിരുന്നു. എന്നാൽ മരത്തിന്റെ ചുവട് തോട്ടില്‍തന്നെ കിടന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചു. വലിയ മരമായതിനാല്‍ ഗതിമാറി വെള്ളം ഒഴുകാന്‍ തുടങ്ങി. ഇതോടെ പാലത്തിന്റെ അടിഭാഗവും റോഡും ഇടിഞ്ഞുതുടങ്ങി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കറുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.