വെള്ളറട: പാറശാല നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സൂര്യകാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മികവുത്സവം 2024 ഇന്ന് നടക്കും. ഉച്ചയ്ക്ക് 1ന് അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഫാ.ജോസഫ് മാലിപ്പറമ്പിൽ മെമ്മോറിയൽ ഹാളിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രതിഭ സംഗമം സൗഹൃദ കൂട്ടായ്മ,ഗുരുവന്ദനം, എന്നിവ നടക്കും.