തിരുവനന്തപുരം:ട്രഷറിയിലെ ശമ്പള,പെൻഷൻ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും എസ്.എം.എസ് അലർട്ട് സംവിധാനം ഏർപ്പെടുത്തി.പ്രവർത്തിക്കാത്ത മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 18ലക്ഷത്തോളം രൂപ പിൻവലിച്ച് കഴക്കൂട്ടം സബ് ട്രഷറിയിലെ ഏതാനും ജീവനക്കാർ തട്ടിയെടുത്തെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.അക്കൗണ്ടിനൊപ്പം രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്കാണ് സന്ദേശം വരിക. മറ്റ് ട്രഷറി സേവനങ്ങൾക്ക് അലർട്ട് സേവനം ലഭിക്കില്ല.