
മലയിൻകീഴ് : വായനാ വാരാഘോഷത്തോടനുബന്ധിച്ച് നേമം ബ്ലോക്ക് പഞ്ചായത്തും കവി അയ്യപ്പൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാന സദസ് നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി ഡോ.ബി.വി ശശികുമാർ,ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ,കവി അയ്യപ്പൻ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ,സെക്രട്ടറി ശിവാകൈലാസ്, ബ്ലോക്ക് സെക്രട്ടറി അജയ് ഘോഷ്,ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും സാക്ഷരത പഠിതാക്കൾക്കുമായി വായനദിനത്തിൽ നടത്തിയ വായനാമത്സരത്തിൽ വിജയികളായവർക്ക് ട്രോഫിയും ക്യാഷ് പ്രൈസും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.