തിരുവനന്തപുരം: ആർ.എസ്.പി,ആർ.വൈ.എഫ് കടകംപള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും,എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും ഇന്ന് വൈകിട്ട് 4ന് കുതിരാൻഷൻ തമ്പുരാൻ ക്ഷേത്ര മൈതാനിയിൽ നടക്കും.കരിക്കകം സുരേഷിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും.ഇറവൂർ പ്രസന്നകുമാർ,​കോരാണി ഷിബു.എസ്,​സത്യലാൽ,​ലിജു,​പി.എബ്രഹാം,​സുനിൽകുമാർ.എ,​അനീഷ് അശോകൻ.എസ്.മോളി,​രേഷ്മ,​സുരേഷ്,​പ്രീത,​അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.