മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്‌തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയ് ഘോഷ് സ്വാഗതം പറഞ്ഞു. ഡോ.സ്മിത എസ്.ശിവൻ യോഗ ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീന കുമാർ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ,ഹേമ,ജനപ്രതിനിധികൾ,ആശാവർക്കർമാർ,അങ്കണവാടി ടീച്ചേഴ്സ്,സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.