p

തിരുവനന്തപുരം: മഴക്കാലമായിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളിൽ വെള്ളമില്ലാതത്തിൽ കെ.എസ്.ഇ.ബിയ്ക്ക് ആശങ്ക. മഴക്കാലത്ത് ഉപഭോഗം കുറയുമെന്നും അണക്കെട്ടുകൾ നിറയുമെന്നുമായിരുന്നു കണക്കൂട്ടൽ. ഇത് മുൻനിറുത്തി ജൂൺ,ജൂലായ് മാസത്തേക്ക് വൈദ്യുതിവാങ്ങാൻ കരാറുകളും വച്ചില്ല. എന്നാൽ കണക്കൂകൂട്ടൽ തെറ്റുമോ എന്നാണിപ്പോൾ ഭയം.

പ്രളയഭീഷണിയും കേന്ദ്രജലക്കമ്മിഷന്റെ റൂൾ കർവ് വ്യവസ്ഥകളും പാലിച്ച് കാലവർഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ പരമാവധി ജലനിരപ്പ് താഴ്ത്തും. എന്നാൽ മഴ തുടങ്ങി ഒരുമാസമായിട്ടും അണക്കെട്ടുകളിൽ ജലമെത്തിയില്ല. ഇതുവരെ

സംസ്ഥാനത്ത് 25ശതമാനമാണ് വെള്ളമുള്ളത്. ഇടുക്കി അണക്കെട്ടുകളിൽ 29ശതമാനവും. ഷോളയാറിൽ 8%,കുണ്ടലയിൽ 13%,പമ്പയിൽ 18%,ആനയിറങ്കലിൽ 2%,പൊൻമുടിയിൽ 13% വെള്ളമാണുള്ളത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും കൂടി ആകെ 1018ദശലക്ഷം വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമാണുള്ളത്. 2022ൽ 1240ഉം,2021ൽ 1860ഉം ദശലക്ഷം യൂണിറ്റിനുള്ളവെള്ളമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം വരൾച്ചയാതിനാൽ ജലനിരപ്പ് കുറവായിരുന്നു.

ഈ മാസം 647.63ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുളള വെള്ളം കിട്ടുമെന്നായിരുന്നു കണക്കൂകൂട്ടിയിരുന്നത്. എന്നാൽ കിട്ടിയതാകട്ടെ വെറും 330.07ദശലക്ഷം യൂണിറ്റിനുള്ള വെളളം മാത്രവും. കഴിഞ്ഞ വർഷം 632ദശലക്ഷത്തിനുള്ള വെള്ളം കിട്ടിയിരുന്നു. അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവില്ല. ഇന്നലെ 81.18ദശലക്ഷം യൂണിറ്റാണ് ഉപഭോഗം. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടില്ലെങ്കിൽ ബദൽ മാർഗങ്ങൾ തേടേണ്ടിവരുമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി.

ട്രാ​ൻ.​ ​സ്റ്റാ​ൻ​ഡു​ക​ളിൽ
ഹൗ​സ് ​കീ​പ്പിം​ഗ് ​സ്റ്റാ​ഫ്

കൊ​ച്ചി​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡു​ക​ൾ​ ​വൃ​ത്തി​ഹീ​ന​മാ​കു​ന്ന​ത് ​ത​ട​യാ​ൻ​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​എ​ല്ലാ​ ​സ്റ്റാ​ൻ​ഡു​ക​ളി​ലും​ ​ഹൗ​സ് ​കീ​പ്പിം​ഗ് ​വിം​ഗി​നെ​ ​നി​യ​മി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ബി.​ ​ഗ​ണേ​ശ്കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഇ​വ​രെ​ ​സ​ഹാ​യി​ക്കും.​ ​എ​റ​ണാ​കു​ളം​ ​സ്റ്റാ​ൻ​ഡി​ന്റെ​ ​ശോ​ച​നീ​യാ​വ​സ്ഥ​ ​പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​ ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.