cpi

തിരുവനന്തപുരം: സർദാർ സരോവർ ഡാം പദ്ധതിയെ തുടർന്ന് കുടിയിറക്കപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള ഇവർക്ക് നീതി ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ നടപടിയെടുക്കണം. 2017ൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്തിയില്ല. വെള്ളപ്പൊക്കത്തിന് ആറ് മാസം മുമ്പ് ദുരിതബാധാതരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്ന് പുനരധിവാസ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.