ആറ്റിങ്ങല്‍: എസ്.എഫ്‌.ഐ ആറ്റിങ്ങല്‍ ഏരിയാ സമ്മേളനത്തോടത്തോടനുബന്ധിച്ച് പഴയകാല എസ്.എഫ്‌.ഐ പ്രവര്‍ത്തകരുടെ സംഗമം ഇന്ന് നടക്കും. കനലോര്‍മ്മകള്‍ എന്ന പേരില്‍ നടക്കുന്ന സംഗമം രാവിലെ 10ന് എസ്.ഡി.ബാലന്‍ സ്മാരക ഹാളില്‍ (സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ്) ചേരും. എസ്.എഫ്‌.ഐ രൂപീകരണകാലം മുതല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ കാലയളവില്‍ ആറ്റിങ്ങല്‍ ഏരിയയിലെ വിവിധ ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചടങ്ങില്‍ എത്തിച്ചേരണമെന്ന് എസ്.എഫ്.ഐ ഏരിയാസെക്രട്ടറി വിജയ് വിമലും പ്രസിഡന്റ് അര്‍ജുനും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 756 100 15 56. ഈ മാസം 28ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന് നടന്നു.