തിരുവനന്തപുരം: സ്‌കൂൾ ഒഫ് സ്‌പിരിച്വൽ സയൻസിന്റെ ആഭിമുഖ്യത്തിൽ ഒരുവാതിൽകോട്ട ആരോഗ്യ നികേതനിൽ (ഒ.ഇ.ആർ.എ 21- പകൽവീട്) മുതിർന്ന പൗരന്മാർക്കായി ആരോഗ്യ ബോധവത്കരണവും യോഗയും കൗൺസലിംഗും എല്ലാ ഞായറാഴ്ചകളിലും സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. ഭക്ഷണം ഉൾപ്പെടെ സൗജന്യമാണ്. ഫോൺ: 9020311565.