
തിരുവനന്തപുരം: നിയുക്തമന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകിട്ട് നാലിന് രാജ്‌ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാർ, എം.എൽ.എമാർ, വിവിധ കക്ഷിനേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഭാര്യ പി.കെ. ശാന്തയും മക്കളായ സി.കെ. മിഥുനയും സി.കെ. ഭാവനയും ചടങ്ങിനെത്തുമെന്നാണ് വിവരം.