തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീ ചിത്തിര തിരുനാൾ നാഷണൽ അവാർഡ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിക്കും രാജീവ് ചന്ദ്രശേഖറിനും ഇന്ന് വൈകിട്ട് 5ന് തമ്പാനൂർ ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകും.

രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ടി.പി.ശ്രീനിവാസൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ടി.സതീഷ് കുമാർ,സി.കെ.ഹരീന്ദ്രൻ,ശ്രീനാഥ് ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ടി.പി.ശ്രീനിവാസന്റെ ഡിപ്ളോമസി ലിബറേറ്റഡ് എന്ന പുസ്തകപ്രകാശനം രാജീവ് ചന്ദ്രശേഖർ ദേവൻ രാമചന്ദ്രന് നൽകി പ്രകാശനം ചെയ്യും.