gr

തിരുവനന്തപുരം: ജി.രാമചന്ദ്രൻ ഇക്കേഡ അവാർഡ് ദാനവും ഡോ.ജി.ആർ പബ്ലിക് സ്‌കൂൾ മെരിറ്റ് അവാർഡ് വിതരണവും തൈക്കാട് ഗാന്ധിഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി.

സ്‌കൂൾ ക്യാമ്പസിലെ സിസ്റ്റർ മൈഥിലി ബ്ലോക്കിന്റെ ഉദ്ഘാടനവും ഒരു വർഷത്തെ വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി, സിസ്റ്റർ മൈഥിലിക്ക് ബ്ലോക്കിന്റെ താക്കോൽ കൈമാറി. സ്‌കൂളിലെ സി.ബി.എസ്.ഇ പരീക്ഷാ വിജയികളെ ചടങ്ങിൽ ആദരിച്ചു. നിംസ് എം.ഡി എം.എസ്.ഫൈസൽ ഖാൻ, മാധവി മന്ദിരം ലോകസേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്.ഹരികുമാർ, ഡോ.ജി.ആർ.പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ നീമ.എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.