
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ആലുംമൂട് രാജീവ്ഗാന്ധി ഭവനിൽ സംഘടിപ്പിച്ച യോഗ ദിനാചരണവും സെമിനാറും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
ചമ്പയിൽ സുരേഷ്,അഡ്വ.മഞ്ചവിളാകം ജയകുമാർ, അഡ്വ.ആർ.എസ്.സുരേഷ് കുമാർ, പൂഴിക്കുന്ന് സതീഷ്, ഐ.എൽ. ഷെറിൻ, ഐ.ശ്രീകല,അജയാക്ഷൻ പി.എസ് എന്നിവർ പങ്കെടുത്തു.യോഗദിനാചരണത്തോടനുബന്ധിച്ച് യോഗാ പരിശീലനവും ജീവിത ശൈലി രോഗങ്ങളും എന്ന വിഷയത്തിലെ സെമിനാറിന് ഡോ.സജനയും യോഗാ ട്രെയിനർ അരുൺ വൈഷ്ണവും നേതൃത്വം നൽകി.