
പാറശാല:സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് പാറശാല പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പാറശാല ഇവാൻസ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച റാലി പാറശാല എസ്.എച്ച്.ഒ അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു. അദ്ധ്യാപകരായ രമേശ് കുമാർ, ശ്രീഹരി, രാംകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സന്ധ്യ, മിനി, അനിൽകുമാർ, അനുരാഗ്, സ്കൂളുകളിലെ പ്രഥമാദ്ധ്യാകപർ, പി.ടി.എ, എസ്. എം.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.