തിരുവനന്തപുരം: കുമാരനാശാൻ ചരമശതാബ്ദി ആചരണ സമ്മേളനം പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ കെ.പി.കുമാരൻ ഉദ്ഘാടനം ചെയ്‌തു.
സത്യൻ സ്‌മാരക ഹാളിൽ നടന്ന ചടങ്ങിൽ തോന്നയ്‌ക്കൽ കുമാരനാശാൻ സ്‌മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ എം.പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജി.പ്രിയദർശൻ, ഡോ.ജെ.പ്രഭാഷ്,കാട്ടൂർ നാരായണ പിള്ള,ഡോ. മേരി ജോർജ്,ഡോ.രാജാ വാര്യർ,കെ.പി.സജി,എൻ.കെ ബിജു,സിന്ധു വാസുദേവൻ,സുഭാഷ് വർമ്മ എന്നിവർ പങ്കെടുത്തു.
കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതിയുടെ ജില്ലാ ചെയർമാനായി എം.പി.സുഭാഷ്,കൺവീനറായി ആർ.ബിജു എന്നിവരെ തിരഞ്ഞെടുത്തു.
നാരായണ ഭട്ടതിരി തയ്യാറാക്കിയ കുമാരനാശാൻ കവിതകളുടെ കാലിഗ്രഫി പ്രദർശനവും ഇതോടൊപ്പം ഉണ്ടായിരുന്നു.