
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകളും പഠനോപകരണവും നൽകി. ശാഖാ ആസ്ഥാന മന്ദിരത്തിൽ ശാഖാപ്രസിഡന്റ് ജി.ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംയുക്ത യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്‌തു.
വൈസ് പ്രസിഡന്റ് എസ്.ശ്രീകുമാർ,യൂണിയൻ കമ്മിറ്റി അംഗം വി.ഷിബുകുമാർ,ശാഖാ ഭാരവാഹികളായ വി.ഭുവനേന്ദ്രൻ, എം.ആർ.ബിജു,ബി.സുദർശനൻ,എം.വിജയൻ,ജെ.മനോജ്,ഡി.ദീപേഷ് കുമാർ,എസ്.അനിൽ കുമാർ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്‌തതായി ശാഖാ സെക്രട്ടറി ജി.സുരേഷ് കുമാർ അറിയിച്ചു.