തിരുവനന്തപുരം: ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞരുടെ 51-ാമത് ദേശീയ സമ്മേളനം 27 മുതൽ 29 വരെ തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ നടക്കും. ഭാരതീദാസൻ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.ശെൽവം സമ്മേളനം ഉദ്ഘാടനം ചെയ്യും.

തമിഴ് സർവകലാശാല വൈസ് ചാൻസലർ ഡോ.വി.തിരുവള്ളുവൻ, ഡി.എൻ.എ പ്രസിഡന്റ് ഡോ.എൻ.പി.ഉണ്ണി, തമിഴ് സർവകലാശാല രജിസ്ട്രാർ ഡോ.ത്യാഗരാജൻ, ലിംഗ്വിസ്റ്റിക്സ് സൊസൈറ്റി ഒഫ് ഇന്ത്യ പ്രസിഡന്റ് ഡോ.എം.ജെ.വാർസി, ഐ.എസ്.ഡി.എൽ ഡയറക്ടർ ഡോ.ജി.കെ.പണിക്കർ, ഐ.എസ്.ഡി.എൽ ചെയർമാൻ പ്രൊഫ.കെ.കരുണാകരൻ, പ്രൊഫ.പി.ആർ.ഡി ഫെർണാണ്ടസ് (സി.ഐ.ഐ.എൽ), ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ (ഓണററി പ്രൊഫസർ, ഐ.എസ്.ഡി.എൽ ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.

ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്‌സും‌ ദ്രവീഡിയൻ ലിംഗ്വിസ്റ്റിക് അസോസിയേഷൻ ഒഫ് ഇന്ത്യയും പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും ഭാഷാശാസ്ത്ര അവാർഡുകളുടെ വിതരണവും ഉണ്ടാകും.