k-c-poulose-78

പെരുമ്പാവൂർ: മുൻ എം.എൽ.എ ഡോ.കെ.എം. ചാക്കോയുടെ മകനും കുറുപ്പംപടി ടെക്സ്റ്റീൽ ഇൻഡസ്ട്രീസ് സ്ഥാപകനുമായ കോച്ചേരി കെ.സി. പൗലോസ് (78) നിര്യാതനായി. കുറുപ്പംപടി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ പ്രസിഡന്റാണ്. പെരുമ്പാവൂർ റോട്ടറി ക്ലബ് മുൻ പ്രസിഡന്റാണ്. ഭാര്യ: പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ കുടുംബാംഗം ലൗലി പൗലോസ്. മക്കൾ: രഞ്ജു പോൾ (മാനേജിംഗ് പാർട്ണർ, ടെക് സ്റ്റീൽ ഇൻഡസ്ട്രീസ്), രജനി രാജീവ് (യു.എസ്.എ), റിജോയ് പോൾ (പ്രൊപ്രൈറ്റർ, ബിഗ് വീൽസ്, കരിയാട്). മരുമക്കൾ: ഷഹന രഞ്ജു, രാജീവ് പാടത്ത് (യു.എസ്.എ), മെറിൻ റിജോയ്.