amal

കടയ്ക്കൽ: ഫ്ലക്സ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കടയ്ക്കൽ പാർട്ടി വളവ് എൻ.എസ് ഭവനിൽ അമൽദേവാണ് (24) മരിച്ചത്. ചൂണ്ടവരയടിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഫ്ലക്സ് കെട്ടാനായി വൈദ്യുതി പോസ്റ്റിൽ കയറിയപ്പോഴാണ് അമലിന് ഷോക്കേറ്റത്. ഉടൻ നാട്ടുകാർ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.