ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മണികണ്ഠൻ തോന്നയ്ക്കൽ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ വാർഷിക കലണ്ടർ പ്രകാശനം ചെയ്തു. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ജി.കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ന്യൂസിന് ആരംഭം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി റഹിം.കെ, യു പി സീനിയർ അസിസ്റ്റൻഡ് ജാസ്മിൻ.എച്ച്.എ, സ്റ്റാഫ് സെക്രട്ടറി ബീന, കൺവീനർ കലാകരുണാകരൻ എന്നിവർ സംസാരിച്ചു. എച്ച്.എം സുജിത്ത്.എസ് സ്വാഗതവും ദിവ്യ നന്ദിയും അറിയിച്ചു.