general

ബാലരാമപുരം: തദ്ദേശ തിരഞ്ഞെടുപ്പിലും കൂടുതൽ ചെറുപ്പക്കാർക്ക് കോൺഗ്രസ് നേതൃത്വം അവസരം നൽകണമെന്ന് യൂത്ത് കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റി ബാലരാമപുരത്ത് സംഘടിപ്പിച്ച അസംബ്ലി സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ആവശ്യമുയർന്നു.
യുവതലമുറയെ ഏറെ പ്രതീക്ഷയോടെയാണ് ജനം കാണുന്നതെന്നും ഓരോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഉയർന്നുവരണമെന്നും യോഗം ഉദ്ഘാടനം ചെയ്‌ത എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. അസംബ്ലി പ്രസിഡന്റ് ശരത് കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കമ്മിറ്റി പുനഃസംഘടന ഉൾപ്പെടെയുള്ള ഒരുവർഷത്തെ പ്രവർത്തന കലണ്ടർ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പ്രകാശനം ചെയ്‌തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ,കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ആർ.ശിവകുമാർ,അരുൺ സി.എസ്,അഫ്സൽ ബാലരാമപുരം,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഉച്ചക്കട സുരേഷ്,കെ.ജയകുമാർ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം,ജനറൽ സെക്രട്ടറിമാരായ വി.പ്രഗീത്,വിഷ്‌ണുനാരായണൻ,ജെ.ജെ.മുനീർ,സുജിത്ത് എസ്.എസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.അർഷാദ് തുടങ്ങിയവർ സംസാരിച്ചു.