
വെള്ളറട: മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ 125-ാമത് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുതിയ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് സുജറാണി റിപ്പോർട്ട് അവതരിപ്പിച്ചു.
പരീക്ഷാ വിജയികൾക്കുള്ള ഉപകാരങ്ങളുടെ വിതരണം എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.സുപ്രിയ എ.ആർ നിർവഹിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജ കുമാരി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി. ആർ.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീവൽ കുമാർ, ഹെഡ്മിസ്ട്രസ് ബീനാറാണി, ആഘോഷ സമിതി ചെയർമാൻ വൈ.എസ്.എസ് ദേവ്, തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാറസൽ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ജെയിംസ് സോളമൻ നന്ദിയും പറഞ്ഞു. സ്‌കൂൾ അദ്ധ്യാപകനായ അനീഷ് രചിച്ച ശതോത്തര രജത ജൂബിലി ഗാനവും അദ്ധ്യാപകർ ആലപിച്ചു. പൂർവ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.