നിലമാംമൂട്: വൈദ്യുതി നിലച്ചാൽ കുന്നത്തുകാൽ സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന്
പരാതി. ഓഫീസിലെ വൈദ്യുതി സ്റ്റോറേജ് ബാറ്ററികൾ കേടായിട്ട് മാസങ്ങളായി. ദിവസേന നിരവധി ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്ന് ഡോക്യുമെന്റ് ആൻഡ് റൈറ്റേഴ്സ് കുന്നത്തുകാൽ യൂണിറ്റ് ആവശ്യപ്പെട്ടു.