mathil-thakrathu

ആറ്റിങ്ങൽ: വീട്ടു മുറ്റത്ത് നിന്ന് പിന്നിലേക്കെടുത്ത കാർ മതിലിലിടിച്ച് അപകടം. മതിൽക്കെട്ട് തകർന്ന് സമീപത്തെ റോഡിലൂടെ പോയ കാറിന് മുകളിൽ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. പൊൻകുന്നം സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ മുനിസിപ്പൽ ലൈബ്രറിക്ക് എതിർവശത്തെ തമ്പാനൂർ ലൈനിൽ ഇന്നലെ രാവിലെയാണ് സംഭവം. കാർ പിന്നിലേക്കെടുക്കവെ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. റോഡ് നിരപ്പിൽ നിന്ന് പത്തടി ഉയരത്തിലാണ് മതിൽ സ്ഥിതി ചെയ്യുന്നത്. റോഡിലൂടെ പോയ കാറിന്റെ മുൻവശം തകർന്നാണ് ബാബുവിന് പരിക്കേറ്രത്. ബാബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിൽ പൊട്ടലും നെഞ്ചിന് ക്ഷതവുമുണ്ട്.